ടീം ഇന്ത്യയാണ് പ്രധാനം, താരങ്ങൾക്ക് വേണമെങ്കിൽ ഐപിഎല്ലിലും വിശ്രമമെടുക്കാം: രവി ശാസ്ത്രി

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (19:36 IST)
ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്ക് പിന്നാലെ ദീപക് ചാഹറും ലോകകപ്പിന് മുൻപെ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യൻ താരങ്ങളുടെ വർക്ക് ലോഡിനെ പറ്റിയുള്ള ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ഐപിഎല്ലിനൊപ്പം രാജ്യാന്തരമത്സരങ്ങളുടെ ആധിക്യം താരങ്ങളെ തളർത്തുന്നുവെന്ന് ഏറെ കാലമായുള്ള പരാതിയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനും കമൻ്റേറ്ററുമായ രവി ശാസ്ത്രി.
 
ഇക്കാലത്ത് മത്സരക്രമങ്ങളുടെ ആധിക്യം കാണുമ്പോൾ ഒരു താരം എത്ര ദിവസം മൈതാനത്ത് ഇറങ്ങുന്നു എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു താരത്തിന് എപ്പോഴാണ് വിശ്രമം അനുവദിക്കേണ്ടത് എന്നതിൽ ബിസിസിഐ ഇടപെടണം.നാളെ ഇന്ത്യക്കായി കളിക്കുന്ന ഒരു താരത്തിന് ഐപിഎല്ലില്‍ കുറച്ച് മത്സരങ്ങളില്‍ വിശ്രമം വേണമെങ്കില്‍, ബിസിസിഐ ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തണം. ആദ്യം ഇന്ത്യൻ ടീമിനാണ് പ്രാധാന്യമെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റ് രണ്ടാമതാണെന്നും പറഞ്ഞ് മനസിലാക്കണം. രവിശാസ്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍