മണിക്കൂറിൽ 150 കി മീ വേഗതയിൽ ഉമ്രാൻ പന്തെറിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ കയ്യിലുണ്ടായിട്ടും അത് ഗ്യാരേജിൽ ഇടാനാണെങ്കിൽ പിന്നെ ആ കാർ ഉണ്ടായിട്ട് എന്തുകാര്യമെന്നാണ് ലീ ചോദിക്കുന്നത്. ഉമ്രാൻ ചെറുപ്പമാണ്. എന്നിട്ടും 150 കിമീ വേഗത കണ്ടെത്താനാകുന്നു. ഓസീസ് സാഹചര്യത്തിൽ ഉമ്രാനെ ടീമിൽ കൊണ്ടുവരണം. 140 എന്ന വേഗതയിൽ എറിയുന്ന താരവും 150 വേഗത കണ്ടെത്തുന്ന താരവും തമ്മിൽ വ്യത്യാസമുണ്ട്. ബ്രെറ്റ് ലീ പറഞ്ഞു.