ടി20യിൽ നിലവിൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ മൂന്നാമത് താരമാണ് കോലി. 331 ബൗണ്ടറികളാണ് കോലിയുടെ പേരിലുള്ളത്. 344 ബൗണ്ടറികളുമായി അയർലൻഡ് താരം പോൾ സ്റ്റിർലിങ്ങാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് 337 ബൗണ്ടറികളാണുള്ളത്. ഓസീസിൽ 11 ടി20കളീൽ നിന്നും 64.42 ശരാശരിയിൽ 451 റൺസ് കോലി നേടിയിട്ടുണ്ട്. ഓസീസിലെ ബാറ്റിങ് ശരാശരിയിൽ നാലാമതാണ് താരം.
പാകിസ്താന്റെ ഇഫ്തിഖാര്‍ അഹമ്മദ്, ശ്രീലങ്കയുടെ അസേല ഗുണരത്‌നെ, സൗത്താഫ്രിക്കയുടെ ജെപി ഡുമിനി എന്നിവര്‍ക്കാണ് കോലിയേക്കാള്‍ മികച്ച ശരാശരി ഓസീസിലുള്ളത്. ഇതിൽ ഇഫ്തിഖറിനെ പിന്തള്ളി പുതിയ റെക്കോർഡിടാൻ ഈ ലോകകപ്പിൽ കോലിക്ക് സാധിക്കും.