പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കേണ്ട; ഐസിസിയെ വെല്ലുവിളിച്ച് ഗാംഗുലി

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (12:24 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ സമാന നിലപാടുമായി സൗരവ് ഗാംഗുലി രംഗത്ത്.

ക്രിക്കറ്റ് മാത്രമല്ല, പാകിസ്ഥാ‍നെതിരായ ഫുട്‌ബോളും ഹോക്കിയുമടക്കമുള്ള എല്ലാ മത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടു നില്‍ക്കണം. ലോകകപ്പില്‍ പത്ത് ടീമുകളാണ് മത്സരിക്കാന്‍ ഉണ്ടാകുക. ഒരു എല്ലാ ടീമിനെതിരെയും കളിക്കേണ്ടിവരും. അതിനാല്‍ ഇന്ത്യ ഒരു മത്സരം കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യയില്ലാതെ ഒരു ലോകകപ്പ് നടത്തുക ഐസിസിക്ക് എളുപ്പമല്ല. ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതില്‍ നിന്ന് ഐസിസിയെ വിലക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടോയെന്ന് കണ്ടറിയാമെന്നും ഗാംഗുലി പറഞ്ഞു.

കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ പാകിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറുമെന്ന് ബിസിസിഐയിലെ ഒരു ഉന്നതന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പാകിസ്ഥാനെതിരെ കളിക്കണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാവത്ത സാഹചര്യത്തില്‍ എന്തിന് ക്രിക്കറ്റ് കളിക്കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. നിലവിലെസാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article