Asia cup 2022: ഏഷ്യാകപ്പ് വിജയം: ശ്രീലങ്കയ്ക്ക് പ്രചോദനമായത് സിഎസ്‌കെയെന്ന് ലങ്കൻ നായകൻ

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (13:37 IST)
ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കാൻ ശ്രീലങ്കയ്ക്ക് പ്രചോദനമായത് ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സെന്ന് ശ്രീലങ്കൻ നായകൻ ദസുൻ ഷനക. 2021ലെ ഐപിഎൽ ഫൈനലിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈ നേടിയ വിജയമാണ് ലങ്കൻ വിജയത്തിന് പ്രചോദനമായതെന്നാണ് ലങ്കൻ നായകൻ പറയുന്നത്.
 
ഐപിഎൽ ഫൈനലിൽ ഇതേ വേദിയിൽ ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ടതിന് ശേഷം തങ്ങൾ നേടിയ റൺസ് പ്രതിരോധിച്ചുകൊണ്ടാണ് സിഎസ്‌കെ അന്ന് വിജയിച്ച് കയറിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 192 റൺസാണ് അണ്ണ് നേടിയത്. 27 റൺസ് വ്യത്യാസത്തിലാണ് സിഎസ്‌കെ വിജയം സ്വന്തമാക്കിയത്.
 
2021ലെ ഐപിഎൽ നോക്കിയാൽ അന്ന് ആദ്യം ബാറ്റ് ചെയ്ത ശേഷമാണ് ചെന്നൈ ജയിച്ചത്. അതിനാൽ ആദ്യം ബാറ്റ് ചെയ്താലും വിജയിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഫൈനലില്‍ പാകിസ്താനെതിരേ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ശേഷം ഭാനുക രാജപക്സയും വനിന്ദു ഹസരംഗയും ചേര്‍ന്നാണ് വ്യത്യാസമുണ്ടാക്കിയത്. ചാമിക കരുണരത്ന,ധനഞ്ജയ ഡിസിൽവ എന്നിവരും നന്നായി ബാറ്റ് ചെയ്തു. മത്സരശേഷം ഷനക പറഞ്ഞു. കാണികൾക്കും നാട്ടിലെ ആരാധകർക്കും നന്ദി പറയുന്നതായും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍