നിങ്ങൾക്ക് വേണമെങ്കിൽ മൈതാനം വിടാം എന്ന് അംപയർ പറഞ്ഞു: അതിക്ഷേപം നേരിട്ടതിനെക്കുറിച്ച് സിറാജ്

Webdunia
വെള്ളി, 22 ജനുവരി 2021 (11:28 IST)
മുംബൈ: മുന്ന് പതിറ്റാണ്ടുകളോളം ഗാബ്ബയിൽ അപരാചിതരായി നിന്ന ഓസിസിനെ തകർത്ത് ചരിത്ര വിജയം കുറിച്ചാണ് ഇന്ത്യൻ ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തിയത്. ഇന്ത്യയുടെ പരിചയ സമ്പന്നരായ ബൗളർമാരെല്ലാം പരിക്കേറ്റ് പുറത്തായപ്പോൾ ഇന്ത്യൻ ബൗളിങ് നിരയെ നയിച്ചത് മുഹമ്മദ് സിറാജായിരുന്നു. ഓസീസ് കാണികളിൽനിന്നും തുടർച്ചയായി വംശീയ അതിക്ഷേഒഅങ്ങൾ നേരിട്ടിട്ടും സിറാജ് ധീരമായി പൊരുതി. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുമായി ഓസീസിനെ തകർത്തത് സീറാജായിരുന്നു. പിതാവ് മരിച്ചതറിഞ്ഞിട്ടും സിറാജ് ഇന്ത്യയ്ക്കായി ടീമിനൊപ്പം തുടരുകയായിരുന്നു.
 
ഓസീസ് കാണികളിൽനിന്നും വംശീയ അതിക്ഷേപം നേരിട്ടതിനെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ താരം. ഓസീസിൽ കാണികളുടെ അതിക്ഷേപം മാനസികമായി കരുത്താർജിയ്ക്കാൻ സഹായിച്ചു എന്ന് മുഹമ്മദ് സിറാജ് പറയുന്നു. 'ഓസീസ് കാണികൾ എന്നെ അതിക്ഷേപിയ്കാൻ ശ്രമിച്ചു. അത് എന്നെ മാനസികമായി ശക്തിപ്പെടുത്തി. എന്റെ ശ്രദ്ധ മുഴുവൻ കളിയിലായിരുന്നു. അതിക്ഷേപം നേരിട്ടാൽ അറിയിയ്ക്കുക എന്റെ ഉത്തരവാദിത്തമാണ് അതുകൊണ്ട് നടന്ന കാര്യങ്ങൾ ക്യാപ്റ്റനെ അറിയിച്ചു. 
 
ക്യാപ്റ്റൻ ഇത് അംപയറെ അറിയീച്ചപ്പോൾ 'നിങ്ങൾക്ക് വേണമെങ്കിൽ മൈതാനം വിടാം, കളി നിർത്തിവയ്ക്കാം എന്നാണ് പറഞ്ഞത്. മൈതാനം വിടില്ലെന്നും ക്രിക്കറ്റിനെ ബഹുമാനിക്കുന്നുവെന്നുമാണ് അജ്ജു ഭായ് അംപയറോട് പറഞ്ഞത്. എന്റെ ഓരോ വിക്കറ്റും പിതാവിന് സമര്‍പ്പിക്കുന്നു. ഗാബയിലെ ഓരോ വിക്കറ്റ് നേട്ടവും പിതാവിന് സമര്‍പ്പിച്ചാണ് ആഘോഷിച്ചത്.' മുഹമ്മദ് സിറാജ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article