ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയെങ്കിലും റെക്കോർഡ് സ്വന്തമാക്കി വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ.
ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡണ് കേപ് ടൗണ്‍ ടെസ്റ്റിൽ സാഹ തകർത്തത്.
ഒരു ടെസ്റ്റിൽ ഒമ്പതു പേരെ പുറത്താക്കിയണ് ധോണി റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ, പത്തു പേരെയാണ് സാഹ ടെസ്റ്റിൽ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കൻ ബോളർ മോർണി മോർക്കലണ് അദ്ദേഹത്തിന്റെ പത്താമത്തെ ഇര.