മിസ്റ്റര്‍ കൂള്‍ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക്; കൂടെ റെ​യ്ന ജഡ്ഡുവും - ആവേശക്കൊടുമുടിയില്‍ ആരാധകര്‍

വെള്ളി, 5 ജനുവരി 2018 (10:25 IST)
ഐപി‌എല്ലിലെ ലേ​ല​ത്തി​നു മു​ന്നോ​ടി​യാ​യി നി​ല​നി​ർ​ത്തു​ന്ന ക​ളി​ക്കാ​രു​ടെ പ​ട്ടി​ക ടീമുകള്‍ പു​റ​ത്തു​വി​ട്ടു. വി​ല​ക്കി​നെ​തു​ട​ർ​ന്നു തി​രി​ച്ചെ​ത്തു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്കു എം.​എ​സ്.​ധോ​ണി തി​രി​ച്ചെ​ത്തു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഏറ്റവും വലിയ സ​വി​ശേ​ഷ​ത. 27നാ​ണ് ഐ​പി​എ​ൽ താ​ര ലേ​ലം. ഫ്രാ​ഞ്ചൈ​സി​യി​ൽ വി​ടു​ത​ൽ ന​ല്കു​ന്ന ക​ളി​ക്കാരാണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടുക്കുക.
 
ധോ​ണി​ക്കു പു​റ​മേ സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രെയും ചെന്നൈ നി​ർ​നി​ർ​ത്തി. ഐ​പി​എ​ലി​ലെ നി​ല​വി​ലെ ചാമ്പ്യന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സ്, രോ​ഹി​ത് ശ​ർ​മ​യെ​യും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യെ​യും ജ​സ്പ്രീ​ത് ബും​റ​യെ​യും നി​ല​നി​ർ​ത്തി. 17 കോ​ടി രൂ​പ മു​ട​ക്കി ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്, കോഹ്ലിയെയും നി​ല​നി​ർ​ത്തി. ഇതോടെ കോ​ഹ്ലി ഐ​പി​എല്ലിലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​മായി മാറി. 
 
അതേസമയം, അ​ക്സ​ർ പ​ട്ടേ​ലി​നെ മാ​ത്രമാണ് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് നിലനിര്‍ത്തിയത്. കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ആ​ന്ദ്രെ റ​സ​ൽ, സു​നി​ൽ ന​രെ​യ്ൻ എ​ന്നി​വ​രെയും നിലനിര്‍ത്തി. ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​നെ മാത്രമാണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നിലനിര്‍ത്തിയത്. ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഡേ​വി​ഡ് വാ​ർ​ണ​ർ എന്നിവരെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദും നിലനിര്‍ത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍