വിമര്‍ശനം ശക്തമാകുമ്പോള്‍ പ്രകടനം കൊണ്ട് മറുപടി പറയുക എന്നതാണ് മഹേന്ദ്ര സിംഗ് ധോണിയുടെ രീതി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അദ്ദേഹമത് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ധോണി സ്വന്തമാക്കിയ റെക്കോര്‍ഡാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ട്വന്റി-20 മത്സരത്തിൽ അഞ്ച് ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കാഡാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തില്‍ ധോണി സ്വന്തമാക്കിയത്.
മൂന്നാം ട്വന്റി-20യില്‍ ഇംഗ്ലീഷ് ടീമിന് നഷ്‌ടമായ ഒമ്പത് വിക്കറ്റുകളിൽ ആറെണ്ണവും ധോണിയുടെ കൈകളിലൂടെയായിരുന്നു. ജെയ്സൺ റോയ്, ഇയാൻ മോർഗൻ, ബയർസ്റ്റോവ്, ജോർദാൻ, ഹെയ്ൽസ് എന്നിവരാണ് ധോണിക്ക് ക്യാച്ച് നല്‍കി കൂടാരം കയറിയത്.
മത്സരത്തില്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രോഹിത് ശർമയുടെ (56പന്തില്‍ 100) സെഞ്ചുറി കരുത്തിലാണ് വിരാട് കോഹ്‌ലിയും സംഘവും ജയിച്ചത്. ജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.