ധോണി വാട്ടര്‍ ബോയ് ആയി ഗ്രൌണ്ടില്‍; അമ്പരപ്പോടെ ആരാധകര്‍, ഒടുവില്‍ കൈയടി
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച താരമാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ക്യാപ്‌റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയെങ്കിലും ടീമിലെയും ഡ്രസിംഗ് റൂമിലെയും മിന്നും താരം ധോണി തന്നെയാണ്.
കോഹ്‌ലിയടക്കമുള്ള സഹതാരങ്ങളോട് കാണിക്കുന്ന ബഹുമാനവും അടുപ്പവുമാണ് ധോണിയെ ടീമിന്റെ പ്രിയപ്പെട്ടവനാക്കുന്നത്. അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ രണ്ടാം ട്വന്റി-20 മത്സരത്തിലും ധോണി ആരാധകരെയും താരങ്ങളെയും ഞെട്ടിച്ചത്.
ടീം ഇന്ത്യക്ക് മൂന്ന് ലോകകപ്പുകള്‍ സമ്മാനിച്ച ധോണി വാട്ടര്‍ ബോയ് ആയിട്ടാണ് മത്സരത്തിനിടെ ഗ്രൌണ്ടിലിറങ്ങിയത്. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും സുരേഷ് റെയ്‌നയും ക്രീസില്‍ നില്‍ക്കുമ്പോഴാണ് വെള്ളവുമായി അദ്ദേഹം എത്തിയത്.
ആരാധകര്‍ കൈയടിയോടെയാണ് ധോണിയെ സ്വീകരിച്ചത്. മത്സരത്തില്‍ മഹിക്ക് പകരം ദിനേഷ് കാര്‍ത്തിക്കാണ് ടീമില്‍ ഇടം നേടിയത്. 143 റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അയര്‍ലന്‍ഡ് 70 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.