തോല്‍വികളില്‍ നട്ടം തിരിയുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിന് തിരിച്ചടിയായി നായകന്‍ വിരാട് കോഹ്‌ലിയെ വിലക്ക് കാത്തിരിക്കുന്ന. കുറഞ്ഞ ഓവര്‍നിരക്കിനെ തുടര്‍ന്ന് സീസണില്‍ രണ്ടുതവണ പിഴശിക്ഷ ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇനിയും സമാനമായ സാഹചര്യം ഉണ്ടായാല്‍ ഒരു മത്സരത്തില്‍ നിന്നും നായകനെ വിലക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാമതും കുറഞ്ഞ ഓവര്‍നിരക്ക് പ്രശ്‌നം താരം ഉണ്ടാക്കിയാല്‍ 30ലക്ഷം രൂപ പിഴയും ഒരു കളിയില്‍നിന്നു വിലക്കുമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ആദ്യം 12 ലക്ഷം രൂപയും രണ്ടാമത് 24 ലക്ഷവുമാണ് ബാംഗളൂര്‍ നായകന് പിഴ വിധിച്ചത്. ഈ സാഹചര്യത്തില്‍ കോഹ്‌ലി സമ്മര്‍ദ്ദത്തിലാകുമെന്നാണ് സൂചന.
സൂപ്പര്‍താരങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത ബാംഗളൂരിന് തോല്‍വികള്‍ തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കോഹ്‌ലിയുടെ വിലക്ക് ഭീഷണിയും ഉണ്ടായിരിക്കുന്നത്. ഏഴു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോഹ്‌ലിയുടെ ബാംഗളൂരിന് ജയിക്കാന്‍ കഴിഞ്ഞത്.