ലങ്ക തകര്‍ത്ത് ജഡേജ; കോഹ്‌ലിപ്പടയ്‌ക്ക് ജയവും പരമ്പരയും

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2017 (16:21 IST)
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്‌സിനും 53 റണ്‍സിനും പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ പരമ്പര നേടിയത്. 386 റണ്‍സ് എടുത്ത് ശ്രീലങ്ക പുറത്തായി. സ്കോർ: ശ്രീലങ്ക – 183, 386. ഇന്ത്യ – 622/9 ഡിക്ലയേർഡ്.

ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടുകയും മൽസരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമൻ. 152 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് ജ​ഡേ​ജ​യു​ടെ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം. ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി അ​ശ്വി​നും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ജ​ഡേ​ജ​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഗോളിൽ നടന്ന ആദ്യ ടെസ്റ്റിൽ 304 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ ഉറപ്പാക്കി.

ലങ്കൻ ഇന്നിങ്സിൽ സെഞ്ചുറി കണ്ടെത്തിയ ദിമുത് കരുണരത്‌‍ന (141), കുശാൽ മെൻഡിസ് (110) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 191 റൺസിന്റെ കൂട്ടുകെട്ടാണ് ലങ്കയുടെ തോൽവിഭാരം കുറച്ചത്.

ഉപുൽ തരംഗ (2), പുഷ്പകുമാര (16), ദിനേശ് ചണ്ഡിമൽ (2), ഏഞ്ചലോ മാത്യൂസ് (36), നിരോഷൻ ഡിക്ക്‌വല്ല (31), ദിൻറുവാൻ പെരേര (4), ഡിസിൽവ (17), രംഗണ ഹെറാത്ത് (പുറത്താകാതെ 17) ഫെർണാണ്ടോ (1) എന്നിങ്ങനെയാണ് മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം.
Next Article