Champions Trophy 2025, India Predicted 11: ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല; ശ്രേയസ് നാലാമന്‍

രേണുക വേണു

ശനി, 15 ഫെബ്രുവരി 2025 (10:12 IST)
Champions Trophy 2025, India Predicted 11: ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 നു ആരംഭിക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങ്ങും ആയിരിക്കും പേസര്‍മാര്‍. ശ്രേയസ് അയ്യര്‍ നാലാമതും കെ.എല്‍.രാഹുല്‍ അഞ്ചാമതും ഇറങ്ങും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍