ഐപിഎല്ലിൽ അതിവേഗം 150 വിക്കറ്റ് നേട്ടത്തിൽ രണ്ടാമത്, ഒപ്പം പർപ്പിൾ ക്യാപ്പും

തിങ്കള്‍, 11 ഏപ്രില്‍ 2022 (13:14 IST)
ഐപിഎൽ ചരിത്രത്തിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആറാമത്തെ ബൗളറെന്ന നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചാഹൽ.ഞായറാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ നാലു വിക്കറ്റ് വീഴ്ത്തിയതോടെയാണ് ചാഹല്‍ ഐപിഎല്ലിലെ 150 വിക്കറ്റ് ക്ലബ്ബില്‍ ഇടംനേടിയത്. നിലവിൽ സീസണിൽ 11 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ചഹൽ മുന്നിലാണ്.
 
150 ഐപിഎൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് യുസ്‌വേന്ദ്ര ചഹൽ. തന്റെ 118മത് മത്സരത്തിലാണ് ചഹലിന്റെ ചരിത്രനേട്ടം. 105 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റുകൾ നേടിയ ശ്രീലങ്കൻ താരം ലസിത് മലിംഗ‌യുടെ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് ക്ലബ്ബിലെത്തിയതിന്റെ റെക്കോഡ്.
 
ലസിത് മലിംഗ, ഡ്വെയ്ന്‍ ബ്രാവോ, അമിത് മിശ്ര, പിയുഷ് ചൗള, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ചാഹലിനെ കൂടാതെ ഈ നേട്ടം സ്വന്തമാക്കിയവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍