ബാംഗ്ലൂർ- മുംബൈ ആവേശപോരാട്ടത്തിനിടെ സഹോദരിയുടെ മരണം: ഹർഷൽ പട്ടേൽ നാട്ടിലേക്ക് മടങ്ങി

ഞായര്‍, 10 ഏപ്രില്‍ 2022 (14:12 IST)
സഹോദരിയുടെ മരണത്തെ തുടർന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഓൾറൗണ്ടർ ഹർഷൽ പട്ടേൽ ഐപിഎൽ ബയോ ബബിൾ വിട്ടു. മുംബൈക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 4 ഓവറിൽ 23 റൺസ് വഴങ്ങി ഹർഷൽ 2 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മത്സരത്തിന് ശേഷമാണ് സഹോദരിയുടെ മരണത്തെ പറ്റി ഹർഷലിന് വിവരം ലഭിച്ചത്. തുടർന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
 
ഹർഷലിന്റെ രോഗബാധിതയായ ഇളയ സഹോദരി ബാംഗ്ലൂർ– മുംബൈ മത്സരത്തിനിടെ മരിച്ചെന്നാണു റിപ്പോർട്ട്. ചെന്നൈയ്ക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന് മുൻപ് ഹർഷൽ ടീമിനൊപ്പം ചേരുമെന്ന് ഐപിഎൽ വൃത്തങ്ങൾ അറിയിച്ചു. സീസണിൽ 4 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റുമായി മികച്ച ഫോമിലാണ് താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍