യുവതാരം ഡെവാൾഡ് ബ്രെവിസ് ഐപിഎല്ലിൽ എറിഞ്ഞ ആദ്യ പന്തിലായിരുന്നു കോലിയുടെ വിക്കറ്റ്. തേർഡ് അമ്പയറുടെ തീരുമാനത്തിൽ അതൃപ്‌തി പരസ്യമാക്കിയാണ് കോലി മൈതാനം വിട്ടത്. മത്സരത്തിൽ 36 പന്തിൽ നിന്ന് 5 ഫോറോടെ 48 റൺസാണ് കോലി നേടിയത്. കോലിയുടെ വിക്കറ്റ് വീണെങ്കിലും പിന്നാലെയെത്തിയ രണ്ട് ഡെലിവറികളും ബൗണ്ടറി കടത്തി ഗ്ലെൻ മാക്‌സ്വെൽ ടീമിലെ വിജയത്തിലേക്കെത്തിച്ചു.