ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ കേപ് ടൗണില്‍ ഇന്ത്യ തോല്‍ക്കും ! ഇന്ന് അഗ്നിപരീക്ഷ

Webdunia
വ്യാഴം, 13 ജനുവരി 2022 (10:50 IST)
കേപ് ടൗണ്‍ ടെസ്റ്റില്‍ അഗ്നിപരീക്ഷയുടെ ദിനങ്ങളാണ് ഇനിയുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ എത്ര ഉയരും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി ബാക്കിയുള്ള കാര്യങ്ങള്‍. 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുള്ള ഇന്ത്യ ഇപ്പോള്‍ 57/2 എന്ന നിലയിലാണ്. ആകെ ലീഡ് 70 ആയി. ശേഷിക്കുന്നത് എട്ട് വിക്കറ്റുകള്‍. 
 
ആകെ ലീഡ് 300 കടന്നാല്‍ മാത്രമേ കേപ് ടൗണില്‍ കോലിപ്പടയ്ക്ക് രക്ഷയുള്ളൂ. മാത്രമല്ല മൂന്നാം ദിനമായ ഇന്ന് മുഴുവന്‍ സമയം ബാറ്റ് ചെയ്യാന്‍ സാധിക്കുകയും വേണം. 300 ല്‍ കുറവുള്ള വിജയലക്ഷ്യം ആതിഥേയരെ സംബന്ധിച്ചിടുത്തോളം അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. രണ്ടാം ടെസ്റ്റില്‍ അത് കണ്ടതുമാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മൂന്നാം ദിനമായ ഇന്ന് മുഴുവന്‍ നിലയുറപ്പിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടുത്തോളം അഗ്നിപരീക്ഷ തന്നെ. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കും. 
 
മൂന്നാം ദിനമായ ഇന്ന് ആദ്യ സെഷന്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കും. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പോകാന്‍ ഇന്ത്യ പരമാവധി പരിശ്രമിക്കും. കേപ് ടൗണിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് 334 ആണ്. 2002 ല്‍ ഓസ്‌ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ പിന്കുടര്‍ന്ന് ജയിച്ചത്. അതുകൊണ്ട് തന്നെ ടോട്ടല്‍ ലീഡ് 300 കടത്തി മത്സരത്തില്‍ മേല്‍ക്കൈ നേടുകയാണ് ഇന്ത്യ ചെയ്യേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article