കേപ്ടൗണില്‍ നായകന്റെ പ്രതിരോധക്കോട്ട; കോലിക്ക് അര്‍ധ സെഞ്ചുറി

ചൊവ്വ, 11 ജനുവരി 2022 (19:35 IST)
കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യ 168/5 എന്ന നിലയിലാണ് ഇപ്പോള്‍. നായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയില്‍ എത്തിയത്. കോലി അര്‍ധ സെഞ്ചുറി നേടി. ടെസ്റ്റ് കരിയറിലെ 28-ാം അര്‍ധ സെഞ്ചുറിയാണ് കോലി കേപ്ടൗണില്‍ സ്വന്തമാക്കിയത്. അര്‍ധ സെഞ്ചുറി നേടാന്‍ കോലി 150 ല്‍ അധികം പന്തുകള്‍ നേരിട്ടു. തുടക്കം മുതല്‍ ക്ഷമയോടെയാണ് കോലി ബാറ്റ് വീശുന്നത്. ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് കോലി അര്‍ധ സെഞ്ചുറി തികച്ചത്. ചേതേശ്വര്‍ പുജാര 77 പന്തില്‍ 43 റണ്‍സ് നേടി പുറത്തായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍