ഇത്തവണയും സെഞ്ചുറി നഷ്ടം; കോലി 79 ല്‍ പുറത്തായി

ചൊവ്വ, 11 ജനുവരി 2022 (20:35 IST)
സെഞ്ചുറി ദാരിദ്ര്യം ആവര്‍ത്തിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തിയെങ്കിലും സെഞ്ചുറി സ്വന്തമാക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. 201 പന്തുകള്‍ നേരിട്ട കോലി 12 ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സെടുത്ത് പുറത്തായി. കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും അര്‍ധ സെഞ്ചുറി പോലും തികയ്ക്കാന്‍ സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിലെ 28-ാം അര്‍ധ സെഞ്ചുറിയാണ് കോലി കേപ്ടൗണില്‍ സ്വന്തമാക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍