2007ൽ ബ്രെറ്റ്‌ലി ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടിയ ലോകകപ്പ് ഇന്ത്യയെടുത്തു, ഇപ്പോൾ കമ്മിൻസിന് ഹാട്രിക്, പ്രതീക്ഷ വേണോ?

അഭിറാം മനോഹർ
വെള്ളി, 21 ജൂണ്‍ 2024 (14:47 IST)
Pat cummins
ബംഗ്ലാദേശിനെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഹാട്രിക് നേട്ടവുമായി തിളങ്ങി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ബ്രെറ്റ് ലി ഹാട്രിക് സ്വന്തമാക്കിയതിന് ശേഷം ലോകകപ്പില്‍ ഈ നേട്ടം ആവര്‍ത്തിക്കുന്ന ഓസീസ് ബൗളറാണ് പാറ്റ് കമ്മിന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 140 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 11.2 ഓവറില്‍ 100 റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ഡക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം ഓസ്‌ട്രേലിയ 28 റണ്‍സിന് വിജയിക്കുകയായിരുന്നു.
 
പതിനെട്ടാം ഓവറിലെ അവസാന 2 പന്തുകളിലും ഇരുപതാം ഓവറിലെ ആദ്യ പന്തിലുമായാണ് കമ്മിന്‍സ് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിയത്. പഹിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ മഹ്മദുള്ളയെ ബൗള്‍ഡാക്കിയ താരം അടുത്ത പന്തില്‍ മഹ്ദി ഹസനെ ആദം സാമ്പയുടെ കൈയിലെത്തിച്ചു.അവസാന ഓവറിലെ ആദ്യ പന്തില്‍ തൗഹിദ് ഹൃദോയും കൂടി പുറത്തായതോടെയാണ് കമ്മിന്‍സ് ഹാട്രിക് പൂര്‍ത്തിയാത്.
 
 ടി20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ പേസറാണ് കമ്മിന്‍സ്. 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഹാട്രിക് നേടിയ ബ്രെറ്റ്ലിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ഓസീസ് ബൗളര്‍. 2007ല്‍ ബംഗ്ലാദേശിനെതിരെ തന്നെയായിരുന്നു ബ്രെറ്റ്ലിയുടെയും ഹാട്രിക് നേട്ടം. ആ ലോകകപ്പില്‍ വിജയികളായത് എം എസ് ധോനി നയിച്ച ഇന്ത്യയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article