International Yoga Day: എനിക്ക് മാനസികമായി ശക്തി കുറവാണ്. യോഗയെ ആശ്രയിക്കേണ്ടി വരുന്നു: സംയുക്ത വർമ

അഭിറാം മനോഹർ

വെള്ളി, 21 ജൂണ്‍ 2024 (13:14 IST)
Samyuktha varma
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാതാരമാണ് സംയുക്ത വര്‍മ. സിനിമയിലെ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ അമ്പരപ്പിച്ച താരം ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിടപറഞ്ഞിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സംയുക്തയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും യോഗയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സംയുക്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്.
 
 യോഗാദിനമായ ഇന്ന് യോഗ തന്റെ ജീവിതത്തെ എങ്ങനെ മാറ്റി എന്നതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് സംയുക്ത. എപ്പോഴും ആളുകള്‍ ഒരു മതവുമായി ബന്ധപ്പെടുത്തിയാണ് യോഗയെ കാണൂന്നത്. യോഗ ഇന്നൊരു ആത്മീയമായ അവസ്ഥയാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ കണ്ടുപിടിച്ച വളരെ വലിയ ശാസ്ത്രവും സത്യവുമായ കാര്യമാണെന്നും സംയുക്ത പറയുന്നു.
 
നമ്മുടെ നാട്ടിലേക്ക് കൂടുതല്‍ വിദേശികള്‍ എത്തുന്നത് യോഗ അഭ്യസിക്കാന്‍ വേണ്ടിയാണ്. യൂറോപ്പില്‍ പോയാലും യോഗ പരിശീലിക്കുന്നവരെ ഏറെ കാണാനാകും. എനിക്ക് യോഗ ഒരു പാഷന്‍ പോലെയാണ്. നമ്മുടെയൊക്കെ പഴയ ആളുകള്‍ ഭക്തിയോഗയില്‍ ജീവിച്ചിരുന്ന ആളുകളാണ്. ജീവിതത്തിന്റെ സമ്മര്‍ദ്ദം അവരില്‍ അങ്ങനെ ഉണ്ടായിട്ടില്ല. എനിക്ക് മാനസികമായി ശക്തി കുറവാണ്. അതിനാല്‍ തന്നെ ദൈവവിശ്വാസം കൂടുതലാണ്. യോഗയെ ആശ്രയിക്കേണ്ടി വരുന്നുവെന്നും സംയുക്ത പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍