'മോന്‍ ഇവിടെ ഇല്ല'; മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോന്‍,ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താരങ്ങള്‍, വിശേഷങ്ങള്‍, വീഡിയോ
മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വളരെ കുറച്ചു കാലമേ അഭിനയ ലോകത്ത് സംയുക്ത സജീവമായിരുന്നുള്ളൂ. വിവാഹശേഷം കുടുംബ കാര്യങ്ങള്‍ നോക്കി വീട്ടില്‍ കഴിയാനാണ് സംയുക്ത തീരുമാനിച്ചത്. ഇപ്പോഴിതാ തങ്ങളുടെ പ്രിയ താരങ്ങളെ ഒന്നിച്ച് കാണാനായി സന്തോഷത്തിലാണ് ആരാധകര്‍. ഗുരുവായൂരില്‍ കണ്ണനെ കാണാനായി കുടുംബത്തോടൊപ്പം താരങ്ങള്‍ എത്തി.
കൂടെയുള്ളത് ഏടത്തിയമ്മയാണെന്നും ബിജുവേട്ടന്റെ ഏട്ടന്റെ ഭാര്യയാണ് താങ്കളുടെ കൂടെ വന്നിരിക്കുന്നത് എന്നും സംയുക്ത പറഞ്ഞു. മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജുവാണ് മറുപടി നല്‍കിയത്, മോന്‍ ഇവിടെ ഇല്ല എന്നാണ് ബിജു പ്രതികരിച്ചത്.