ക്രിക്കറ്റ് കളില്‍ ഗുസ്തിയിലേക്ക് മാറിപ്പോയ കാശ്ചയാണ് ബര്‍മുഡ ക്രിക്കറ്റില്‍ ഇന്നലെ കണ്ടത്. പ്രാദേശിക ക്രിക്കറ്റിലെ ചാംപ്യൻസ് ഓഫ് ചാംപ്യൻസ് ട്രോഫി ഫൈനലിലായിരുന്നു സംഭവം. ബർമുഡ ക്രിക്കറ്റ് താരം ജേസൺ ആൻഡേഴ്സണ് എതിർ ടീം ബാറ്റ്സ്മാനെ നിലത്തിട്ടു ചവിട്ടികൂട്ടി അക്ഷരാര്‍ഥത്തില്‍ പഞ്ഞിക്കിട്ടു എന്ന് തന്നെ പറയാമെന്ന അവസ്ഥയിലെത്തിച്ചതാണ് വാര്‍ത്തയായത്.
വില്ലോ കട്ട്സ് ക്രിക്കറ്റ് ക്ലബിന്റെ ബാറ്റ്സ്മാനായ ജോർജ് ഒബ്രിയനെയാണ് ക്ലീവ്‌ലൻഡ് കൗണ്ടി ക്രിക്കറ്റ് ക്ലബിന്റെ വിക്കറ്റ് കീപ്പറായ ജേസൺ ആൻഡേഴ്സൺ അടിച്ചു നിലത്തിട്ട് ചവിട്ടിയത്. സംഭവത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ കളിക്കിടെ ഇരുവരും കടുത്ത ശീതസമരത്തിലായിരുന്നു എന്ന വ്യക്തമാണ്. പരസ്പരം ചെറിയ തോതില്‍ പ്രകോപനപരമായ വാക്കുകള്‍ ഇരുവരും കൈമാറിയിരുന്നു.
ഏറ്റ്5ഹായാലും എതിര്‍ടീമിന്റെ ബാറ്റ്സ്മാനെ പഞ്ഞിക്കിട്ടതുകൊണ്ട് കിട്ടാവുന്നതിൽ വലിയ ശിക്ഷ തന്നെ ആൻഡേഴ്സണു കിട്ടി–ആജീവനാന്ത വിലക്ക്. കളിക്കിടയില്‍ പിറകിൽ നിന്നു ബാറ്റ്സ്മാന്റെ തലയ്ക്കു തട്ടിയ ആൻഡേഴ്സനാണ് തുടക്കമിട്ടത്. വാക്കേറ്റത്തിനിടെ ആൻഡേഴ്സൺ വീണ്ടും ഒബ്രിയെനെ പിടിച്ചു തള്ളി.
കുപിതനായ ഒബ്രിയെൻ വീശിയ ബാറ്റ് ഭാഗ്യത്തിനാണ് ആൻഡേഴ്സന്റെ തലക്കു കൊള്ളാതെ പോയത്. ആൻഡേഴ്സനു അതോടെ നിയന്ത്രണം വിട്ടു. ഒബ്രിയെനെ തല കൊണ്ടു തള്ളിത്താഴെയിട്ടു. ശേഷം ഒരു ചവിട്ടും. ടീം അംഗവും ഒപ്പം കൂടി. അംപയറും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും ഒബ്രിയെൻ നിലത്തു പഴന്തുണിക്കെട്ടു പോലെ നിലത്തു വീണിരുന്നു. പൊലീസെത്തിയാണ് പിന്നീട് രംഗം ശാന്തമാക്കിയത്. കയ്യാങ്കളിക്കു മുൻപ് ആൻഡേഴ്‍സനോടു കലഹിച്ചതിന് ഒബ്രിയെനും ആറ് മൽസരങ്ങളിൽ നിന്നു വിലക്ക് കിട്ടി.