ആറ് മാസത്തോളമായി ഞങ്ങൾ തുടർച്ചയായി കളിക്കുന്നു, മടുത്തു, തളർന്നു

Webdunia
തിങ്കള്‍, 1 നവം‌ബര്‍ 2021 (21:11 IST)
അവസാനമില്ലാതെയുള്ള നിരന്തരമായ മ‌ത്സരങ്ങൾ തങ്ങളെ തളർത്തിയതായി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്ര. ന്യൂസിലൻഡിനെതിരായ നിർണായകമായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടശേഷം വാർത്താസമ്മേളന‌ത്തിൽ സംസാരിക്കവെയാണ് ബു‌മ്ര ഇക്കാര്യം പറഞ്ഞത്.

ചില സമയങ്ങളിൽ നി‌ങ്ങൾക്ക് ‌ബ്രേക്ക് ആവശ്യമായി വരും. ചിലപ്പോൾ നിങ്ങൾ കുടുംബത്തെ മിസ് ചെയ്യും. ഞങ്ങള്‍ ആറു മാസമായി കളിച്ചു കൊണ്ടേയിരിക്കുകയാണ്. ഞങ്ങളെ സഹായിക്കുന്നതിനു ബിസിസിഐ അവരുടെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. പക്ഷെ ഇത്രയും കാലം നിങ്ങള്‍ കുടുംബത്തിനൊപ്പം ഇല്ലാതിരിക്കുമ്പോള്‍ എല്ലാം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നും ബയോബബിളിനോടൊപ്പം ഇത് മാനസികമായും നിങ്ങളെ തളർത്തും ബു‌മ്ര പറഞ്ഞു.
 
ഞങ്ങൾ പൊരുത്തപ്പെടുന്നതിന് വേണ്ടി കഴിവിന്റെ പരമാവധി തന്നെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ കളിക്കുന്നതിനായി ഗ്രൗണ്ടിലെത്തിയാൽ അതേപറ്റിയൊന്നും ചിന്തിക്കാറില്ല. ഏതെല്ലാം ടൂർണമെന്റുകൾ ഇനി കളിക്കാൻ ഉണ്ട് എന്നതടക്കം ഒരുപാട് കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ വരുന്നതല്ല. ‌ബു‌മ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article