പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ന്യൂസീലന്‍ഡിന് മികച്ച ലീഡ്. ഇരട്ട സെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കല്ലവും സെഞ്ചുറി നേടിയ വില്ല്യംസന്റേയും പ്രകടനമാണ് മികച്ച ലീഡ് നേടാന്‍ ന്യൂസിലാന്‍ഡിനെ സഹായിച്ചത്.
ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിന് 637 റണ്‍സെന്ന നിലയിലാണ്. ഇത് പാക്കിസ്ഥാനെതിരെയുള്ള ന്യൂസിലാന്‍ഡിന്റെ ഏറ്റവും മികച്ച സ്കോറാണ്. മക്കല്ലം 188 പന്തുകളില്‍ 202 റണ്‍സെടുത്തു. വില്ല്യംസണ്‍ 192 റണ്‍സില്‍ പുറത്തായി. പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്സില്‍ 351 റണ്‍സ് നേടിയിരുന്നു. ന്യൂസീലന്‍ഡിന് 286 റണ്‍സ് ലീഡായി. മത്സരത്തില്‍ 19 സിക്സര്‍ നേടിയ ന്യൂസിലാഡ് സിംബാബ്വെയ്ക്കെതിരെ ഒാസ്ട്രേലിയ നേടിയ 17 സിക്സറിന്റെ റെക്കോര്‍ഡ് മറികടന്നു.