ക്ഷേത്രങ്ങൾ തകർക്കുന്നു, ഹിന്ദുക്കളെ ആക്രമിക്കുന്നു, ബംഗ്ലാദേശിനെതിരായ പരമ്പര ഒഴിവാക്കണമെന്ന് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ

അഭിറാം മനോഹർ

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (15:28 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഈ മാസം 19ന് ആരംഭിക്കാനിരിക്കെ പരമ്പരയ്‌ക്കെതിരായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. കടുത്ത ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗ്ലാദേശില്‍ ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്നും ചൂണ്ടികാണിച്ചാണ് പരമ്പര ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആരാധകര്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി #BoycottBangladeshCricket എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 
ഇന്ത്യക്കെതിരായ നടപടികളുമായി മുന്നോട്ട് പോകുന്ന ഒരു രാജ്യത്തിനെതിരെ ഈ സമയത്ത് ഇങ്ങനൊരു പരമ്പര ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. ബിസിസിഐ ബംഗ്ലാദേശ് പരമ്പര റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നവരും അനവധിയാണ്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഹിന്ദു മഹാസഭ അടക്കമുള്ള സംഘടനകളും ആരോപിക്കുന്നു. 3 ടി20 മത്സരങ്ങളും 2 ടെസ്റ്റുകളുമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍