രാഹുല്‍ ദ്രാവിഡ് പുതിയ കോച്ചായി എത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം രാജസ്ഥാന്‍ റോയല്‍സ് പുറത്തിറക്കിയ വീഡിയോയില്‍ ദ്രാവിഡ് സഞ്ജുവിന്റെ ഫോണിലേക്ക് വിളിക്കുന്നതും സഞ്ജുവിനെ ക്യാപ്റ്റനെന്ന സംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് അടുത്ത സീസണിലും സഞ്ജു തന്നെയാണ് നായകനെന്ന് വ്യക്തമായിരിക്കുന്നത്.