ഞങ്ങള്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്തില്ല. ഇന്നിങ്ങ്‌സിന്റെ പകുതി സമയത്തും ഞങ്ങള്‍ മികച്ച നിലയിലായിരുന്നു. എന്നാല്‍ അതിന് ശേഷം മികച്ച കൂട്ടുക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കായില്ല. 140 റണ്‍സെങ്കിലും എടുക്കാന്‍ ആഗ്രഹിച്ചെങ്കിലും 119 റണ്‍സിലെത്തിക്കാനെ ടീമിന് സാധിച്ചുള്ളു. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് മികച്ച പിച്ചായിരുന്നു. ഞങ്ങളുടെ ബൗളിംഗ് ലൈനപ്പ് ഉപയോഗിച്ച് വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാവരുടെയും ചെറിയ സംഭാവനകള്‍ പോലും വലിയ മാറ്റമുണ്ടാക്കി. ബുമ്ര അവന് എന്തെല്ലാം ചെയ്യാനാകുമെന്ന് വീണ്ടും തെളിയിച്ചു. ഈ ലോകകപ്പില്‍ ഉടനീളം ഈ മികവ് അവന് നിലനിര്‍ത്താന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നുവെന്നും രോഹിത് പറഞ്ഞു.