ഏകദിന റാങ്കിംഗിൽ ഒന്നാമതായത് കൊണ്ട് മാത്രം പോര, ഏഷ്യാകപ്പും ലോകകപ്പും നേടണം: ബാബർ അസം

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2023 (15:27 IST)
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് എന്നത് പാകിസ്ഥാന് മുകളില്‍ അധികസമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഒന്നാം റാങ്കല്ല കൂടുതല്‍ കിരീടനേട്ടങ്ങളാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബാബര്‍ അസം പറയുന്നു. പാകിസ്ഥാന് മുകളില്‍ സമ്മര്‍ദ്ദമില്ലെന്ന് ഞാന്‍ പറയില്ല. ഞങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീം വളരെയധികം കഠിനാധ്വാനവും പരിശ്രമവും നടത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ഒന്നാം സ്ഥാനം നേടിയത് അതിനാലാണ് ബാബര്‍ പറഞ്ഞു.
 
ഒന്നാം സ്ഥാനത്ത് എത്തിയതോടെ ഞങ്ങളുടെ ജോലി കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല. ഏഷ്യാകപ്പും ലോകകപ്പും നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ ജോലി പൂര്‍ത്തിയായിട്ടില്ല. ഞങ്ങളുടെ രാജ്യത്തിനായി മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ബാബര്‍ അസം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article