ലോക റാങ്കിംഗില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയ നാട്ടിലെ പുലികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പാരിതോഷികം പ്രഖ്യാപിച്ചു. നാലു മത്സരങ്ങളുടെ പരമ്പരയില്‍ 3-0ന് സ്വന്തമാക്കിയ ടീം ഇന്ത്യക്ക് രണ്ടു കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്.
പരമ്പര നേട്ടത്തോടെ ഐസിസി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യക്കായി. ടെസ്റ് പരമ്പരയില്‍ തോറ്റെങ്കിലും ദക്ഷിണാഫ്രിക്ക തന്നെയാണു ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. അശ്വിനാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലെത്തിച്ച പ്രധാന താരം.