ലോകകപ്പ് അടുത്തിരിക്കെ ഐപിഎല്ലില്‍ സൂപ്പര്‍താരങ്ങള്‍ കളിക്കണോ ?; നിലപാടറിയിച്ച് ബിസിസിഐ

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (17:45 IST)
2019 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് പ്രധാന താരങ്ങളെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ്.

ബോളര്‍മാരായ ജസ്‌പ്രിത് ബുമ്ര, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് ഐ പി എല്ലില്‍ നിര്‍ബന്ധിത അവധി നല്‍കി ഫ്രാഞ്ചൈസിക്ക് ബി സി സി ഐ പണം നല്‍കണമെന്നുമായിരുന്നു കോഹ്‌ലിയുടെ ആവശ്യം.

ക്യാപ്‌റ്റന്റെ ഈ നിര്‍ദേശത്തെ രോഹിത് ശര്‍മ്മയും ധോണിയും അടക്കമുള്ള താരങ്ങള്‍ ഭാഗികമായി തള്ളിയിരുന്നു. ഇക്കാര്യത്തില്‍ ബി സി സി ഐയും നിലപാട് വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ ലോകകപ്പ് ടീമില്‍ ഉറപ്പുള്ള താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തത്തെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ബിസിസിഐ ഇപ്പോള്‍ രംഗത്തുവന്നു.

ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനിവാര്യമാണ്. എന്നാല്‍ ഫ്രാഞ്ചൈസിയുടെ തീരുമാനം വളരെ പ്രധാനമാണ്. ലോകകപ്പിന് മുമ്പ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നുണ്ടെന്നും ബിസിസിഐ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article