ബിസിസിഐ​ ​​യോ​ഗം​ ​ഇന്ന്; ശ്രീനിവാസന്റെ കാര്യം തീരുമാനമാകും

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2015 (09:34 IST)
ഇ​ന്ത്യൻ​ ​ക്രി​ക്ക​റ്റ് ​കൺ​ട്രോൾ​ബോർ​ഡി​ന്റെ (ബിസിസിഐ)​ 85​-​മ​ത് ​വാർ​ഷി​ക​ ​പൊ​തു​യോ​ഗം​ ​ഇ​ന്ന് ​മുബൈയിൽ​ ​ന​ട​ക്കും.​ ​ബിസിസിഐ​യു​ടെ​ ​ഇ​മേ​ജ് ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​ഓം​ബു​ഡ്‌​സ്മ​‌​മാ​നെ​യോ​ ​എ​ത്തി​ക്സ് ​ഓ​ഫീ​സ​റെ​യോ​ ​നി​യ​മി​ക്കു​ന്ന​ത് ​പൊ​തു​യോ​ഗം​ ​ചർ​ച്ച​ ​ചെ​യ്യും.​ ​

ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന എന്‍ ശ്രീനിവാസനെ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യവും ചര്‍ച്ചയാകും. ഐസിസിയിലേക്ക് ശ്രീനിവാസനെ എത്തിക്കേണ്ടതിലെന്നും ബിസിസിഐയില്‍ ധാരണയായിട്ടുണ്ട്. മറ്റു ഭരണ കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.