കശ്‌മീർ പ്രീമിയർ ലീഗിനെ അംഗീകരിക്കരുത്: ഐ‌സിസിയെ സമീപിച്ച് ബിസിസിഐ

Webdunia
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (19:26 IST)
കശ്‌മീർ പ്രീമിയർ ലീഗിനെ അംഗീകരിക്കരുതെന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ച് ബിസിസിഐ. ടൂര്‍ണമെന്റിന്റെ കാര്യത്തിലുള്ള അതൃപ്തി ഇന്ത്യന്‍ ബോര്‍ഡ് രേഖാമൂലം ഐ.സി.സിയെ അറിയിച്ചതായാണ് വിവരം. കാശ്മീര്‍ താഴ്വരയുടെ അവസ്ഥയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കവും ചൂണ്ടിക്കാട്ടിയാണ് ബിസിസിഐയുടെ പരാതി.
 
രാജ്യത്തിലെ ആഭ്യന്തര ടൂർണമെന്റുകൾക്ക് അംഗീകാരം നൽകുന്നതിൽ ഐസിസിക്ക് പങ്കൊന്നും തന്നെ ഇല്ലെന്നുള്ളതാണ് വസ്‌തു‌ത, അതിനാൽ തന്നെ ഈ വിഷയത്തിൽ ഐസിസിക്ക് എന്തുചെയ്യാൻ സാധിക്കുമെന്നത് ചോദ്യമാണ്. ദേശീയതാത്‌പര്യത്തെ മുൻനിർത്തിയാണ് പാക് അധീന ക‌ശ്‌മീർ പ്രദേശത്തിന്റെ പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ എതിർക്കുന്നതെന്ന് നേരത്തെ തന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു.
 
പാകിസ്ഥാൻ പ്രീമിയർ ലീഗുമായി സഹകരിക്കുന്ന താരങ്ങളോട് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും പാക് അധീന കശ്‌മീരിന്റെ പേരിലുള്ള ക്രിക്കറ്റ് ലീഗിൽ മത്സരിക്കുന്ന താരങ്ങളെ ഇന്ത്യയിൽ കളിക്കുന്നതിൽ നിന്നും വിലക്കുമെന്നും നേരത്തെ ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article