Krunal Pandya to RCB: ക്യാപ്റ്റന്‍ സെറ്റ് ! ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കി ആര്‍സിബി

രേണുക വേണു

തിങ്കള്‍, 25 നവം‌ബര്‍ 2024 (16:15 IST)
Krunal Pandya to RCB: മെഗാ താരലേലത്തില്‍ അപ്രതീക്ഷിത നീക്കവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ 5.75 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. താരലേലത്തിലെ രണ്ടാം ദിനമായ ഇന്ന് ആര്‍സിബി ഏറ്റവും പണം ചെലവഴിച്ചത് ക്രുണാലിനു വേണ്ടിയാണ്. 
 
നായകസ്ഥാനം കൂടി ലക്ഷ്യമിട്ടാണ് ആര്‍സിബി ക്രുണാലിനെ സ്വന്തമാക്കിയതെന്നാണ് സൂചന. രാജസ്ഥാന്‍ റോയല്‍സ് ക്രുണാലിനു വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും അവസാനം ആര്‍സിബി സ്വന്തമാക്കുകയായിരുന്നു. 2022 മുതല്‍ മൂന്ന് സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായിരുന്നു ക്രുണാല്‍. 
 
അതേസമയം മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനു വേണ്ടി ആര്‍സിബി അധികം പണം ചെലവഴിക്കാന്‍ തയ്യാറായിരുന്നില്ല. രണ്ട് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഡുപ്ലെസിസിനെ സ്വന്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍