IPL Auction 2024: രണ്ടാം ദിനത്തിൽ ഇന്ത്യൻ പേസർമാർക്ക് വൻ ഡിമാൻഡ്, ഭുവനേശ്വർ 10.75 കോടി, ചാഹർ 9.25 കോടി

അഭിറാം മനോഹർ

തിങ്കള്‍, 25 നവം‌ബര്‍ 2024 (18:54 IST)
ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള താരലേലത്തിന്റെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ പേസര്‍മാര്‍. മാര്‍ക്വീ താരങ്ങള്‍ ഉള്‍പ്പെടുന്ന താരങ്ങളെ ആദ്യ ദിനത്തില്‍ ലേലത്തിന് വെച്ചതിനാല്‍ തന്നെ രണ്ടാം ദിനത്തില്‍ കുറഞ്ഞ തുക മാത്രമാണ് ടീമുകളുടെ കയ്യില്‍ ഉണ്ടായിരുന്നത്. എങ്കിലും ഇന്ത്യന്‍ പേസര്‍മാര്‍ക്കായി ശക്തമായ മത്സരമാണ് രണ്ടാം ദിനത്തിലുണ്ടായത്.
 
 ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ആകാശ് ദീപ് സിംഗ്, തുഷാര്‍ ദേഷ്പാണ്ഡെ മുതലായ താരങ്ങള്‍ക്കെല്ലാം വലിയ തുകയാണ് താരലേലത്തില്‍ ലഭിച്ചത്. ഭുവനേശ്വര്‍ കുമാറിനെ 10.75 കോടി രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ദീപക് ചാഹറിനെ 9.25 കോടി മുടക്കി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു.
 
 ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയങ്ങളായ മുകേഷ് കുമാര്‍, ആകാശ്ദീപ് സിംഗ് എന്നിവര്‍ക്ക് 8 കോടി വീതം ലഭിച്ചു. മുകേഷിനെ ഡല്‍ഹിയും ആകാശ് ദീപിനെ ലഖ്‌നൗവുമാണ് സ്വന്തമാക്കിയത്. ചെന്നൈ പേസറായ തുഷാര്‍ ദേശ്പാണ്ഡെയെ 6.50 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി. അടുത്തിടെ സമാപിച്ച ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 സീരീസില്‍ മികച്ച പ്രകടനം നടത്തിയെ മാര്‍ക്കോ യാന്‍സനെ 7 കോടി മുടക്കി പഞ്ചാബ് സ്വന്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍