തോല്‍‌വിക്ക് കാരണം ഡു പ്ലസിയുടെ തുപ്പല്‍ പ്രയോഗമോ ?; താരം തുപ്പിയപ്പോഴെല്ലാം വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു!

Webdunia
ബുധന്‍, 16 നവം‌ബര്‍ 2016 (16:41 IST)
സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്‌സ് ഇല്ലാതിരുന്നിട്ടും ദക്ഷിണാഫ്രിക്കന്‍ ടീമിനോട് നാണം കെട്ട തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നാണക്കേടിലാണ് സ്‌റ്റീവ് സ്‌മിത്തിന്റെ ഓസ്‌ട്രേലിയന്‍ ടീം. മൂന്ന് ടെസ്‌റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യത്തെ രണ്ടു മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കുകയും ചെയ്‌തു.

ഇതിനിടെയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസിസ് പന്ത് തുപ്പല്‍ തൊട്ട് മിനുസപ്പടുത്തിയെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ രംഗത്തുവന്നു. എംസിസി നിയമപ്രകാരം ഫീല്‍‌ഡര്‍മാര്‍ പന്ത് തുപ്പല്‍ കൊണ്ട് വൃത്തിയാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ നിയമം ചൂട്ടിക്കാട്ടിയാണ് ദക്ഷിണാഫ്രിക്കന്‍ നായകനെതിരെ മാധ്യമങ്ങള്‍ തിരിഞ്ഞത്.

ഹൊബാട്ട് ടെസ്‌റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 5-150 എന്ന നിലയില്‍ ഓസ്‌ട്രേലിയ തകര്‍ന്നിരിക്കുമ്പോഴാണ് ഡു പ്ലസിസ് പന്ത് തുപ്പല്‍ തൊട്ട് മിനുസപ്പടുത്തിയത്. തുടര്‍ന്ന് അടുത്ത പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലും ആ ഓവറില്‍ ന്നെ ജോ മെന്നിയും പുറത്തായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നായകന്റെ പ്രവര്‍ത്തി വീഡിയോ സഹിതമാണ് വൈറലായിരിക്കുന്നത്. മത്സരത്തിനിടെ രണ്ടു തവണ ഡു പ്ലസിസിസ് പന്ത് തുപ്പല്‍ തൊട്ട് മിനുസപ്പടുത്തിയിരുന്നു. സംഭവത്തെ കുറിച്ച് ഐസിസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ അറിവില്ലായ്‌മ മൂലമാണ് ഈ പ്രവര്‍ത്തി ചെയ്‌തതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
Next Article