Babar azam: അതിവേഗത്തിൽ 10,000 റൺസ് കണ്ടെത്തുന്ന പാക് താരം, റെക്കോർഡ് ബുക്കിൽ ഇടം നേടി ബാബർ അസം

Webdunia
ഞായര്‍, 17 ജൂലൈ 2022 (16:25 IST)
രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് എന്ന കടമ്പ കടന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം. 10,000 രാജ്യാന്തര റൺസ് പൂർത്തിയാക്കുന്ന പതിനൊന്നാമത്തെ പാകിസ്ഥാൻ താരമാണ് ബാബർ. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ബാബറിൻ്റെ നേട്ടം.
 
പാക് താരങ്ങളിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടുന്ന താരമാണ് ബാബർ. രണ്ടാമതുള്ള ജാവേദ് മിയൻദാദിന് ഈ നേട്ടത്തിലെത്താൻ 248 മത്സരങ്ങളാണ് വേണ്ടിവന്നത്. 228 ഇന്നിങ്ങ്സിൽ നിന്നാണ് ബാബറിൻ്റെ നേട്ടം. 255 ഇന്നിങ്ങ്സിൽ നിന്നും 10,000 റൺസ് നേടിയ സയീദ് അൻവർ മൂന്നാമതും 261 ഇന്നിങ്ങ്സ്ല് നിന്നും 10,000 റൺസ് നെടിയ മുഹമ്മദ് യൂസഫ് നാലാം സ്ഥാനത്തുമാണ്.
 
പാകിസ്ഥാന് വേണ്ടി 40 ടെസ്റ്റിൽ നിന്ന് 2851 റൺസ് ആണ് ബാബർ നേടിയിട്ടുള്ളത്. 89 ഏകദിനങ്ങളിൽ നിന്ന് 4442 റൺസും 74 ടി20 മത്സരങ്ങളിൽ നിന്നും 2686 റൺസും ബാബർ നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article