മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 21 പന്തില്‍ 16 റണ്‍സെടുത്താണ് കോലി പുറത്തായത്. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കോലിക്ക് പിന്തുണയുമായി ബാബര്‍ അസം രംഗത്തെത്തിയത്.