തൊട്ടതെല്ലാം പിഴച്ച് ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകന്‍ ജോസ് ബട്‌ലര്‍. ഇന്ത്യക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകളില്‍ ബാറ്റിങ്ങില്‍ നിറംമങ്ങിയതിനൊപ്പം ക്യാപ്റ്റന്‍സിയില്‍ കൂടി നാണംകെട്ടിരിക്കുകയാണ്. ഇന്ത്യക്കെതിരെ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ് ബട്‌ലര്‍. മാത്രമല്ല ഇന്ത്യക്കെതിരായ പരമ്പര തുടങ്ങുന്നതിനു മുന്‍പ് വലിയ വെല്ലുവിളികള്‍ നടത്തിയ താരത്തെ ഇന്ത്യന്‍ ആരാധകര്‍ അടക്കം ട്രോളുകയാണ്.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ എന്ന വിശേഷമുള്ള ബട്‌ലര്‍ക്ക് ബാറ്റിങ്ങിലും അടിതെറ്റി. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ബട്‌ലര്‍ ആകെ നേടിയത് 22 റണ്‍സ്, ഒരു ഗോള്‍ഡന്‍ ഡക്കും ഇതില്‍ ഉണ്ട് ! ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ വെറും നാല് റണ്‍സിന് പുറത്തായി.