'പന്തടിച്ചവൻ തന്നെയെടുക്കട്ടെ അതാണ് നാട്ടിലെ നിയമം': കൊറോണ കാലത്തെ ക്രിക്കറ്റ് കാഴ്ച്ചകൾ

അഭിറാം മനോഹർ
ശനി, 14 മാര്‍ച്ച് 2020 (11:36 IST)
കൊറോണകാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ എങ്ങനെയായിരിക്കും നടക്കുക. അടച്ചിട്ട ഗ്രൗണ്ടിൽ കാണികളില്ലാതെ നടത്തപ്പെട്ട ന്യൂസിലന്റ്- ഓസീസ് മത്സരമാണ് ക്രിക്കറ്റ് ലോകത്തിന് അതിനുത്തരം സമ്മാനിച്ചത്. ലോകമെങ്ങും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ഓസീസ് ന്യൂസിലൻഡ് മത്സരം ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചത്. നേരത്തെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനം ഇത്തരത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴയെ തുടർന്ന് ഈ തീരുമാനം ഒഴിവാക്കുകയായിരുന്നു.അതെന്തുകൊണ്ടും ഇന്ത്യൻ കളിക്കാർക്ക് രക്ഷയായി എന്ന് തോന്നിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു ഇന്നലെ നടന്ന ന്യൂസിലൻഡ് ഓസീസ് മത്സരത്തിൽ കാണാനായത്.
 
നാട്ടിലെ ക്രിക്കറ്റ് മത്സരങ്ങളിൽ നടക്കുന്നത് പോലെ അടിച്ച ബോളുകൾ താരങ്ങൾ തന്നെ തിരഞ്ഞുകണ്ടുപിടിക്കേണ്ട അകസ്ഥയായിരുന്നു മത്സരത്തിൽ.മത്സരത്തിനിടെ ബാറ്റ്സ്മാൻമാർ പറത്തുന്ന പടുകൂറ്റൻ സിക്സറുകൾക്കു ശേഷം പന്തു തിരിച്ചെടുക്കാൻ താരങ്ങൾ തന്നെ ഗാലറിയിലേക്ക് പോകേണ്ട അവസ്ഥ.മത്സരത്തിൽ ആളൊഴിഞ്ഞ കസേരകൾക്കിടയിൽ പന്തു തിരയുന്ന താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
 
 
മത്സരം ആതിഥേയരായ ഓസീസ് 71 റൺസിന് ജയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article