Sanju Samson: സെഞ്ചുറിക്കരുത്തിൽ ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി സഞ്ജു സാംസൺ, 27 സ്ഥാനം മെച്ചപ്പെടുത്തി, സൂര്യകുമാർ യാദവിന് രണ്ടാം സ്ഥാനം നഷ്ടം
ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടത്തിയ മികച്ച പ്രകടനങ്ങളുടെ മികവില്‍ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ മുന്നേറി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 537 പോയന്റുകളോടെ പട്ടികയില്‍ 39മത് സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാമതുള്ള പട്ടികയില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന് രണ്ടാം സ്ഥാനം നഷ്ടമായി.
881 പോയന്റുമായി ട്രാവിസ് ഹെഡും 841 പോയന്റുമായി ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടുമാണ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 803 പോയന്റുകളുള്ള സൂര്യകുമാര്‍ യാദവ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, മൊഹമ്മദ് റിസ്വാന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ആദ്യ പത്തില്‍ ഏഴാം സ്ഥാനക്കാരനായി ഇന്ത്യയുടെ യശ്വസി ജയ്‌സ്വാളും ഇടം പിടിച്ചു. റുതുരാജ് ഗെയ്ക്ക്വാദ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്.