ഇന്ത്യക്കാർക്ക് സ്വന്തമായി ഒരു ഇമ്മ്യൂൺ സിസ്റ്റമുണ്ട്, ഇന്ത്യയിലെ കൊറോണ മരണനിരക്ക് കുറയാൻ കാരണമതെന്ന് എം കെ മുനീർ

അഭിറാം മനോഹർ

ശനി, 14 മാര്‍ച്ച് 2020 (09:55 IST)
കൊറോണ ബാധയിൽ ഇന്ത്യയിലെ മരണനിരക്ക് കുറയാൻ കാരണം ഇന്ത്യക്കാർക്ക് സ്വന്തമായി രോഗപ്രതിരോധ സംവിധാനം ഉള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീർ. വെള്ളിയാഴ്ച്ച നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കവേയായിരുന്നു മുനീറിന്റെ പരാമർശം.
 
ഇന്ത്യക്കാർ മാലിന്യത്തിന്റെ ഇടയിൽ ജീവിക്കുന്നവരായതിനാൽ സ്വന്തമായ ഇമ്മ്യൂൺ സിസ്റ്റം ഉള്ളവരാണെന്നും അതുകൊണ്ടാണ് മരണനിരക്ക് പലപ്പോളും ഇന്ത്യയിൽ കുറയാൻ കാരണമെന്നും എം കെ മുനീർ പറഞ്ഞു.ലോകത്ത് സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗങ്ങള്‍ കാരണം ധാരാളം പേര്‍ മരിച്ചിരുന്നു. എന്നാൽ ആ കാലത്ത് സോഷ്യൽ മീഡിയ സജീവമാവാത്തതിനാലാണ് നമ്മളാരും അറിയാതിരുന്നത്. എന്നാൽ ഇപ്പോൾ  സോഷ്യല്‍ മീഡിയ സജീവമായതു കൊണ്ടാണ് ജാഗ്രത ഉള്ളതെന്നും അത് നല്ലൊരു കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍