അതേ സമയം രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം സംഭവിച്ച കർണാടകയിൽ സർക്കാർ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനമുടനീളമാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് പ്രകാരം . കർണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഓഡിറ്റോറിയങ്ങൾ, മാളുകൾ, പാർക്കുകൾ, തിയേറ്ററുകൾ, റസ്റ്റൊറന്റുകൾ എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. ഐടി ജീവനക്കാരോറ്റ് വരുന്ന ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദേശം.
എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാൻ വൈകിയ കൽബുർഗിയിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. രോഗി കൽബുർഗിയിലും ഹൈദരാബാദിലുമായി ഒൻപത് ദിവസം ആശുപത്രിയിൽ കഴിഞ്ഞു.കൊവിഡ് സംശയിച്ചിട്ടും മൃതദേഹം സംസ്‌കരിക്കുന്നതിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കുകയും ചെയ്‌തില്ല.യ്യുറയും മാസ്കും ധരിക്കാത്തവരാണ് ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയത്.ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലിരുന്ന ഡോക്‌ടർമാർ,നേഴ്സുമാർ എന്നിവരടക്കം 31 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. രോഗിയുമായി നേരിട്ട് ഇടപഴകിയ അഞ്ച് പേർക്ക് കൊവിഡ് ലക്ഷണങ്ങളുളതായും വാർത്തകളുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്.