കോഹ്‌ലിയുടെ തൊപ്പിയില്‍ പുതിയൊരു പൊന്‍തൂവല്‍; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (10:24 IST)
ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം ഇന്ത്യ തിരിച്ചു പിടിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 3-0ത്തിന് സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്. നായകനായതിന് ശേഷം വിരാട് കോഹ്ലിക്ക് ലഭിക്കുന്ന പൊന്‍തൂവലായി മാറി ഈ നേട്ടം.
 
112 പോയന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 111 പോയന്റുമായി പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും 108 പോയന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റ് സ്ഥാനങ്ങളിലുള്ളത്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article