ഹെഡ് ഫിറ്റാണ്, ഹേസൽവുഡിന് പകരം ബോളണ്ട്, ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസീസ് ടീം ശക്തം

അഭിറാം മനോഹർ
ബുധന്‍, 25 ഡിസം‌ബര്‍ 2024 (18:04 IST)
ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന് നാളെ തുടക്കം. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടാകും ഓസ്‌ട്രേലിയയ്ക്കായി കളിക്കുക. ഓപ്പണിംഗില്‍ തിളങ്ങാനാവാതെയിരുന്ന നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ സാം കോണ്‍സ്റ്റാസ് ടീമിലെത്തി. മെല്‍ബണ്‍ ടെസ്റ്റില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറ്റം കുറിക്കും.
 
 ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ട്രാവിസ് ഹെഡ് ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് പരിശോധനയില്‍ താരം വിജയിച്ചിരുന്നു. ഇതോടെ നാലാം ടെസ്റ്റ് മത്സരത്തിലും ഹെഡ് ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് ഉറപ്പായി.

അനുബന്ധ വാര്‍ത്തകള്‍

Next Article