Asia Cup 2023, Super Four Matches: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഇങ്ങനെ, അറിയേണ്ടതെല്ലാം

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (09:59 IST)
Asia Cup 2023, Super Four Matches: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. ഗ്രൂപ്പ് എയില്‍ നിന്ന് പാക്കിസ്ഥാനും ഇന്ത്യയും സൂപ്പര്‍ ഫോറില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു. അഫ്ഗാനിസ്ഥാനും നേപ്പാളുമാണ് സൂപ്പര്‍ ഫോര്‍ കാണാതെ പുറത്തായത്. 
 
സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടും. ലാഹോറില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതലാണ് മത്സരം. സെപ്റ്റംബര്‍ ഒന്‍പത് ശനിയാഴ്ച ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം നടക്കും. 
 
സെപ്റ്റംബര്‍ പത്ത് ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. കൊളംബോ പ്രമേദാസ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. കൊളംബോയില്‍ തന്നെയാണ് മത്സരം. 
 
സെപ്റ്റംബര്‍ 14 ന് പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം. സെപ്റ്റംബര്‍ 15 ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നിനാണ് ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article