പുറത്തെ ബഹളങ്ങൾ കാര്യമാക്കാറില്ല, ലോകകപ്പ് ടീമിലുള്ളത് നിലവിൽ ലഭ്യമായവരിൽ ഏറ്റവും മികച്ചവർ: രോഹിത് ശർമ

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (18:29 IST)
ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമില്‍ നിന്നും ഒഴിവാക്കിയ താരങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസമാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യങ്ങളോടാണ് രോഹിത് മറുപടി നല്‍കിയത്.
 
ടീം തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചര്‍ച്ചകളെ പറ്റി ചൂണ്ടികാണിക്കവെ നിലവില്‍ ലഭ്യമായവരില്‍ ഏറ്റവും മികച്ചവരെയാണ് ടീം തെരെഞ്ഞെടുത്തതെന്നാണ് രോഹിത് പറഞ്ഞത്. പുറത്തെ ബഹളങ്ങള്‍ ശ്രദ്ധിക്കാന്‍ ഞങ്ങള്‍ക്ക് സമയവും താത്പര്യവും ഇല്ല. വാര്‍ത്താസമ്മേളനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കു. ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച ടീമിനെയാണ് ലോകകപ്പിനായി തിരെഞ്ഞെടുത്തത്. നല്ല ഡെപ്തുള്ള ബാറ്റിംഗ് നിരയാണിത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാകും ലോകകപ്പില്‍ നിര്‍ണായകമാവുക.രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍