ഒരു സർപ്രൈസുമില്ല, ഒടുവിൽ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു പുറത്ത്, ഏഷ്യൻ ഗെയിംസ് ടീമിലും ഇടമില്ലാതെയാക്കി ബിസിസിഐയുടെ എട്ടിന്റെ പണി

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (15:32 IST)
2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം നോക്കികണ്ടിരുന്നത്. പരിക്കിന്റെ പിടിയിലായി ഏറെ നാള്‍ ടീമില്‍ ഇല്ലാതിരുന്ന കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പകരം പുതിയ താരങ്ങളെ ടീം പരീക്ഷിക്കുമോ? ഏകദിനത്തില്‍ സമ്പൂര്‍ണ്ണപരാജയമായ സൂര്യകുമാര്‍ യാദവിനെ ടീം പുറത്താക്കുമോ എന്നെതിനെല്ലാം ഉത്തരം നല്‍കിയാണ് ബിസിസിഐ ടീം പ്രഖ്യാപിച്ചത്.
 
ഒടുക്കം ടീം വന്നപ്പോള്‍ യാതൊരു മാറ്റവുമില്ലാതെ സൂര്യകുമാര്‍ യാദവും,അയ്യരും,രാഹുലുമെല്ലാം ടീമില്‍ ഇടം നേടി. ടീമില്‍ അവസരം കാത്തിരുന്ന മലയാളി താരം സഞ്ജു സാംസണ്‍,തിലങ്ക് വര്‍മ എന്നിവര്‍ക്ക് ഇത്തവണയും വിളിയെത്തിയില്ല. എന്നാല്‍ ഏകദിനത്തില്‍ കാര്യമായ മത്സരപരിചയമില്ലാത്ത തിലക് വര്‍മയ്ക്ക് ഇനിയും അവസരങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും സഞ്ജു സാംസണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. നിലവില്‍ ഏഷ്യാകപ്പില്‍ ടീമില്‍ റിസര്‍വ് താരമായുള്ള സഞ്ജുവിന് ഏഷ്യാകപ്പിലും ലോകകപ്പിലും അവസരം ലഭിക്കില്ലെന്നുറപ്പായിരിക്കുകയാണ്. അതേസമയം ജൂനിയര്‍ താരങ്ങള്‍ മാത്രം അണിനിരക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലും സഞ്ജുവിന് ഇടം ലഭിച്ചില്ല.
 
ഏഷ്യാകപ്പില്‍ ഇടം നേടിയ പ്രസിദ്ധ് കൃഷ്ണ, തിലക് വര്‍മ എന്നിവര്‍ക്കും ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ പരിക്കില്‍ നിന്നും മോചിതനായി എത്തിയ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തങ്ങളുടെ ബാറ്റിംഗ് ഫോം തെളിയിച്ചിട്ടില്ലെങ്കിലും ഒരുവര്‍ക്കും അവസരം ഒരുങ്ങി. മധ്യനിരയില്‍ ബാറ്റിംഗ് ഫോം തെളിയിക്കാത്ത 3 താരങ്ങളാണ് ഇത്തവണ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍