വിരാട് കോലി ആരാധകരോട് ക്ഷോഭിച്ച് ഗൗതം ഗംഭീര്‍. ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരത്തിനിടെയാണ് സംഭവം. വിരാട് കോലി ആരാധകര്‍ക്കെതിരെ ഗംഭീര്‍ നടുവിരല്‍ പൊക്കി കാണിച്ചു എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഗംഭീര്‍ ഗ്രൗണ്ടില്‍ നിന്ന് പവലിയനിലേക്ക് കയറി പോകുന്നതിനിടെ കോലി ആരാധകര്‍ 'കോലി കോലി' എന്ന് വിളിക്കുന്നത് കേള്‍ക്കാം. ഇതില്‍ അസ്വസ്ഥനായാണ് ഗംഭീര്‍ കൈ കൊണ്ട് മോശം ആംഗ്യം കാണിച്ചതെന്നാണ് വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്.
മഴയെ തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ മത്സരം തടസപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗംഭീര്‍ ഗ്രൗണ്ടില്‍ നിന്ന് പവലിയനിലേക്ക് കയറിയത്. ഈ സമയത്ത് ഏതാനും പേര്‍ 'കോലി കോലി' എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. അവര്‍ക്ക് നേരെ വിരല്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു ഗംഭീര്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.