രാഹുല്‍ വന്നാലും ഇഷാനെ പുറത്താക്കരുത്, ഒരാളെ മാറ്റണമെങ്കില്‍ ശ്രേയസ് പുറത്തുപോകട്ടെ: സുനില്‍ ഗവാസ്‌കര്‍

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (18:15 IST)
ഇഷാന്‍ കിഷന് പകരം കെ എല്‍ രാഹുലിനെ കളിപ്പിക്കുന്നതിനെ പറ്റി ഇന്ത്യ ഇപ്പോള്‍ ചിന്തിക്കരുതെന്ന് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍.. കെ എല്‍ രാഹുല്‍ ടീമില്‍ തിരികെയെത്തുകയാണെങ്കില്‍ അത് ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായിട്ടായിരിക്കണമെന്നും ഗവാസ്‌കര്‍ പറയുന്നു. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മധ്യനിരതാരമായി ഇറങ്ങിയ ഇഷാന്‍ 81 പന്തില്‍ 82 റണ്‍സുമായി തിളങ്ങിയിരുന്നു.
 
നേപ്പാളിനെതിരെ ശ്രേയസ് അയ്യര്‍ എങ്ങനെ കളിക്കുമെന്ന് ഞാന്‍ കാത്തിരിക്കുകയാണ്. നേപ്പാളിനെതിരെ റണ്‍സ് നേടാനായില്ലെങ്കില്‍ അയ്യര്‍ക്ക് ഇനി അവസരം ലഭിച്ചേക്കില്ല. കെ എല്‍ രാഹുല്‍ നാലാം നമ്പറിലും ഇഷാന്‍ അഞ്ചാം സ്ഥാനത്തും കളിക്കുന്നത് കാണാനാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഇഷാന്‍ കിഷനെ ഇനി ഇന്ത്യയ്ക്ക് ഉപേക്ഷിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ചെയ്താല്‍ അത് അവനോട് ചെയ്യുന്ന അനീതിയാകും അത്. ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ടീമിന് ബാലന്‍സ് നല്‍കുന്നത്. ഗവാസ്‌കര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍